നിയമനങ്ങൾ

👉 *അധ്യാപക നിയമനം*

*മീനങ്ങാടി* ഗവ പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുണ്ട ഗവ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ  ബിരുദാനന്തര ബിരുദം, സെറ്റ്, ബി-എഡാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി *ഓഗസ്റ്റ് 21 ന് രാവിലെ 11 ന്* മീനങ്ങാടി പോളിടെക്‌നിക്ക് കോളേജില്‍ എത്തണം.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഫോണ്‍ - 04936 247420

👉 *ഡയാലിസിസ് ടെക്‌നീഷന്‍ നിയമനം*

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു.

യോഗ്യത.ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ
കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തണം.
ഫോണ്‍ - 04936 256229

👉 *ട്രേഡ്സ്മാൻ : താത്ക്കാലിക നിയമനം*

*മാനന്തവാടി :* വയനാട് എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തിയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എൻജിനീയറിങ്/ ഡിപ്ലോമ/ഐ.ടി.ഐ ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.ഇ യാണ് യോഗ്യത. താത്പര്യമുള്ളവർ *ഓഗസ്റ്റ് 22 ന്* രാവിലെ 9.30 ന് ഓഫീസിൽ എത്തണം.
ഫോൺ - 04935 -25731

👉 *ഫാം അസിസ്റ്റന്റ് ഗ്രേഡ് - 2 വെറ്റി തസ്തികയിലേക്ക്  നിയമനം*

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളായണി കാര്‍ഷിക കോളേജിലെ അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്‌മെന്റിലേക്ക് ‘ഫാം അസിസ്റ്റന്റ് ഗ്രേഡ് – 2 വെറ്റി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി, 22-08-2024 ന് ഉച്ചയ്ക്ക് 1:30 മണിക്ക് യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കുന്നു.
*യോഗ്യത* :വി.എച്ച്.എസ്.സി (എല്‍.എസ്.എം/ഡയറി ഹസ്ബന്‍ഡറി) സ്ഥലം: അനിമല്‍ ഹസ്ബന്‍ഡറി വിഭാഗം, കാര്‍ഷിക കോളേജ്, വെള്ളായണി.