ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗൗരവമുള്ള പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴായിരുന്നു കമ്മിറ്റിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമ മേഖല കുത്തഴിഞ്ഞതാണെന്നോ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് ആസാന്മാര്‍ഗികര്‍ ആണെന്നോ ഉള്ള നിലപാട് സര്‍ക്കാരിനില്ല. സിനിമ മേഖലയില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവം വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല.സിനിമാ വ്യവസായത്തില്‍ സിനിമയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. ചൂഷകര്‍ക്ക് ഒപ്പമല്ല ചൂഷണം നേരിടുന്നവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് ഒപ്പമാണ് എന്നും സര്‍ക്കാര്‍. ഗ്രൂപ്പോ കോക്കസോ ഭരിക്കുന്നത് ആകരുത് സിനിമ.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിട്ടില്ല.പലരുടെയും സ്വകാര്യതായെ ബാധിക്കുന്ന പരാമര്‍ശം ഉണ്ട്.അത് കൊണ്ട് തന്നെ ഇത് പുറത്ത് വിടരുത് എന്ന കാര്യം ജ. ഹേമ തന്നെ ആവശ്യപ്പെട്ടു. യാതൊരു കാരണവശാലും പുറത്ത് വിടരുത് എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.വ്യക്തികളുടെ സ്വകാര്യത പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ കമ്മീഷനും ഇതേ നിലപാട് എടുത്തു.റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് അന്ന് വിന്‍സന്റ് എം പോള്‍ വ്യക്തമാക്കി. ഈ തീരുമാനം ഓവര്‍ റൂള്‍ ചെയ്ത് 2024 ല്‍ പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷന്‍ തീരുമാനിച്ചു. അതിനെതിരെ ഹൈകോടതിയില്‍ പല തവണ ചോദ്യം ചെയ്തു. അതാണ് കാലതാമാസം ഉണ്ടാകാന്‍ കാരണം. ഹൈകോടതി പറഞ്ഞ ശേഷം പുറത്ത് വിട്ടു. സ്റ്റനോഗ്രാഫറെ പോലും വെക്കാതെയാണ് ഹേമ കമ്മീഷന്‍ അംഗങ്ങള്‍ റിപ്പോര്ട്ട് സ്വയം ടൈപ്പ് ചെയ്തത്. അത്ര രഹസ്യമായാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണ്ണ രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മീഷന്‍ തന്നെ ആവശ്യപ്പെട്ടതാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്തു.കേസെടുത് അന്വേഷിക്കണം എന്ന ഒരാവശ്യം ഹേമ കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടില്ല. സാക്ഷികളുടെ രഹസ്യാത്മകത ഉറപ്പുവരുത്തണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുമുണ്ട്. സിനിമാ മേഖലയില്‍ ഉയര്‍ന്ന എല്ലാ പരാതികളിലും കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ