താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ചെറിയ വാഹനങ്ങളെ വൺ-വേ ആയി ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയേഴ്സും ചേർന്ന് കടത്തി വിടുന്നുണ്ട്. വലിയ മൾടി ആക്സിൽ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസമാണ്.
ചുരം എട്ട്-ഒമ്പത് വളവുകൾക്കിടയിൽ വയനാട് ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോവുന്ന മറ്റൊരു ലോറിയും തകരാറിലായിട്ടുണ്ട്. അവിടേയും വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ