ബാണാസുര അണക്കെട്ടിലേക്ക് നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശനം

കൽപ്പറ്റ: ബാണാസുര സാഗർ ഡാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ തീരുമാനം. നാളെ (22/08/24) മുതൽ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ നാല് വരെയാണ് പ്രവർത്തന സമയം. ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രം അടച്ചിട്ടത്.