കൊണ്ടോട്ടി : ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകിട്ട് ആറരയോടെയാണു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു.
ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
............................
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ