പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു മുങ്ങി, പ്രതി പിടിയിൽ.

 


പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ  ശേഷം മുങ്ങിയ തരുവണ അബ്ദുൾ മജീദി(56)നെ മാനന്തവാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി.

 നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ  പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോലീസ് പിടികൂടിയത്.