പഠിക്കംവയലിൽ കടുവയെ കണ്ടു; പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി.


പനമരം: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും സുഹൃത്തുക്കളുമാണ് കടുവയെ കണ്ടത്.

തുടർന്ന് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കടുവയുടേതാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്താനും ക്യാമറ സ്ഥാപിക്കാനും അധികൃതർ തീരുമാനിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.