സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി


ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എ ച്ച്. വെങ്കടേശിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.

ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണ മെന്നും ഹൈക്കോടതി നിർദേശിക്കുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമല ക്ഷേത്രം ശ്രീകോ വിലിനു മുമ്പിലെ ദ്വാരപാലക ശില്പത്തി ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വി വാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടു ത്തലുകൾ നിർണായകമായത്. 2019ൽ 14 ചെമ്പുപാളികളാണ് സ്വർണം പൂശാൻ നൽ കിയതെന്ന കരാറുകാരൻ്റെ മൊഴിയാണ് വി വാദമായത്.

42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളി കൾ തിരികെ എത്തിയപ്പോൾ 4.41 കിലോ ഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവ സ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാ റുകാരനായ ഉണ്ണിക്കൃഷ്‌ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.

39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളിക ൾ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻ എ ന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ല ഭിച്ചത് ചെമ്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കു ന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.

ഇത് ദേവസ്വം ബോർഡ് രേഖപ്പെടുത്തിയി ട്ടുമുണ്ട്. ദ്വാരപാലക പാളികൾ സ്വർണം പൂ ശാനായി പുറത്തു കൊണ്ടുപോയത് ആരു ടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേ വസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.

പാളികൾക്ക് 40 വർഷം വാറൻ്റിയുള്ളതാ ണെന്നും ചെന്നൈയിൽ സ്വർണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നൽകു മെന്നും ഉണ്ണിക്കൃഷ്‌ണൻ പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേ വസ്വം ബോർഡിന്റെ നിലപാട്.

ഇതോടെയാണ് അന്വേഷണം ഹൈക്കോട തി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അ ന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി. എൻ. വാസവൻ പറഞ്ഞു.