തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട ഉദ്യാഗസ്ഥർക്കെതിരെ നേരത്തെ നടപടിയെടുത്തിട്ടുണ്ടെന്ന് ഡിഐജി ആർ.ഹരിശങ്കർ വ്യക്തമാക്കി. സേനാ തലത്തിലുള്ള അച്ചടക്ക നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയിൽ ക്രിമിനൽ നടപടി ക്രമങ്ങൾ തുടരുന്നുണ്ടെന്നും ഡിഐജി വിശദീകരിച്ചു. കോടതി നടപടി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഹരിശങ്കർ പറഞ്ഞു.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സ്റ്റേഷനിൽ ക്രൂരമർ ദനം. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സു ജിത്ത് വി.എസിനാണ് മർദനമേറ്റത്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്ഐ നുഹ്‌മാൻ, സിപിഒമാരാ യ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മർദിച്ചത്.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ അ കാരണമായി പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്‌തതിനാണ് സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ച് മർദിച്ചത്. സുജിത്തി നെതിരെ അന്ന് വ്യാജ എഫ്ഐആറും പോലീസ് ഇട്ടിരുന്നു.
എന്നാൽ കോടതിയിൽ സുജിത്ത് നിരപരാ ധി എന്ന് തെളിയുകയായിരുന്നു. ക്രൂരമർദ്ദ നത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാ ർക്കെതിരെ കേസെടുക്കാൻ കോടതി ഉത്ത രവിടുകയും ചെയ്‌തിരുന്നു. പോലീസ് പൂ ഴ്ത്തിവെച്ച സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുവിട്ട .
മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മർദിച്ച് സുജി ത്തിനെ ബലമായി വാഹനത്തിൽ പോലീസ് കയറ്റിക്കൊണ്ടിപോവുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് ഇ പ്പോൾ പുറത്തുവന്നിരിക്കുന്നത്. പിന്നീട് ആളൊഴിഞ്ഞ സിസിടിവി ഇല്ലാത്ത മുറിയിൽ സുജിത്തിനെ എത്തിച്ച് അതിക്രൂരമായി മർദിക്കുന്നുണ്ട്.
കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളാണിത്. സ്റ്റേഷനിൽ സുജിത്തിനെ എത്തിച്ച ഉടനെ തന്നെ എസ്ഐ മുഖത്തടിക്കുന്നത് ദൃശ്യ ങ്ങളിൽ കാണാൻ കഴിയും. ഈ അടിയിലാ ണ് സുജിത്തിന്റെ കേൾവി ശക്തി അടക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്.
സുജിത്ത് മദ്യപിച്ച് പോലീസിൻ്റെ കൃത്യനി ർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എ ഫ്ഐആർ പോലീസ് ഇടുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതോടുകൂടി ചാവക്കാട് മജിസ്ട്രേറ്റ് സുജി ത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മജിസ്ട്രേറ്റ് തിരക്കു ന്നതിനിടെയാണ് ചെവിക്ക് അടിയേറ്റിട്ടു ണ്ടെന്ന് സുജിത്ത് പറയുന്നത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് മജിസ്ട്രേറ്റ് നിർ ദേശിക്കുകയായിരുന്നു. തുടർന്നാണ് സുജി ത്ത് ക്രൂരമായ മർദനത്തിന് ഇരയായെന്ന് ക ണ്ടെത്തിയത്.
പിന്നീട് കുന്നംകുളം മജിസ്ട്രേറ്റ് ഇടപെട്ട് കേസിൽ വിശദമായ പരിശോധനയിലേക്ക് കടന്നത്. തുടർന്ന് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ കാര്യമായ നടപടിയെടുത്തില്ല. ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ