കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല; കുട്ടി രക്ഷപ്പട്ടത് തലനാരിഴയ്ക്ക്



ടോയ് കാറിൻ്റെ അടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം. കുട്ടി ടോയ് കാർ ഓടിക്കാൻ എടുക്കുന്നതിനിടെയാണ് രാജവെമ്പാലയെ കണ്ടത്.

ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. പാമ്പുപിടുത്തക്കാരൻ ബിജിലേഷ് കോടിയേരി എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിന് ഏകദേശം ആറടിയോളം നീളംവരുമെന്നാണ് വിവരം. കാറിൽ കയറുന്നതിന് മുമ്പ് കുട്ടി പാമ്പിനെ കണ്ടതിനാൽ വൻ അപകടം ഒഴിവായി.