കൊച്ചി വടുതലയില്‍ കൊടുംക്രൂരത. അയല്‍വാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു. അതിർത്തി തർക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സൂചന.
ക്രിസ്റ്റഫർ, ഭാര്യ മേരികുട്ടി എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. വില്യം എന്നയാള്‍ തൂങ്ങി മരിച്ചു. സ്കൂട്ടറില്‍ വരുന്നതിനിടെ ദമ്ബതികളെ തടഞ്ഞുനിർത്തി തലയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ലൂർദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്ബതികളെ തീ കൊളുത്തിയ ശേഷം വീട്ടില്‍ പോയി വില്യം തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാളുകളായി ഇവർ തമ്മില്‍ തർക്കവും വാക്കേറ്റവും ഉണ്ടായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ