തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.



നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം.

കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തിന്റെ മതില്‍ ചാടികടന്നാണ് കുട്ടികള്‍ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റില്‍ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.