യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളില്‍ കേരളത്തില്‍ ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം.


തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം.

ചില ട്രെയിൻ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.

🚞നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. 
ഷൊര്‍ണൂര്‍ ജംഗ്ഷൻ - തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.  

🚞ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.

🚞ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും.  

🚞 12696 തിരുവനന്തപുരം സെൻട്രല്‍ - എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് 26ന് കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. 

🚞ജൂലൈ 29ന് തൃശൂർ - കണ്ണൂർ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക.

🚞ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. 

🚞ജൂലൈ 19നുള്ള എറണാകുളം ജംഗ്ഷൻ - ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസിന്റെ (12645) സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10ന് പകരം 20.50നാണ് ട്രെയിൻ യാത്ര തിരിക്കുക.

അതെ സമയം, ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ കുടകീഴില്‍ ലഭ്യമാക്കുന്ന 'റെയില്‍ വണ്‍ ആപ്പ്' സേവനം തുടങ്ങിയിരിക്കുകയാണ്. സേവനങ്ങള്‍ അറിയുന്നതിനൊപ്പം യാത്രക്കാരുടെ പരാതികള്‍ അറിയിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.  

റെയില്‍ വണ്‍ ആപ്പ് ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്‌ട്/ UTS) ഈ ആപ്പില്‍ ലോഗിൻ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച്‌ വിവരങ്ങള്‍ നല്‍കി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാം.

അണ്‍റിസേർവെഡ് ടിക്കറ്റുകള്‍ ചെക്ക് ചെയ്യാനുള്ള ഓപ്ഷനും റെയില്‍ വണ്‍ ആപ്പില്‍ ലഭ്യമാണ്. ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കില്‍ UTSonMobile ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ റജിസ്റ്റർ ചെയ്യാം.കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇനി വ്യത്യസ്ത ഇന്ത്യൻ റെയില്‍വേ സേവനങ്ങള്‍ക്കായി പ്രത്യേക ആപ്ലിക്കേഷനുകള്‍ ആവശ്യമില്ല എന്ന പ്രത്യേകതയുമുണ്ട്.