അയ്യന്തോളില്‍ സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എല്‍ത്തുരുത്ത് സ്വദേശി ഏബല്‍ ആണ് മരിച്ചത്.
തൃശ്ശൂർ അയ്യന്തോളില്‍ കുറുഞ്ഞാക്കല്‍ ജങ്ഷനിലായിരുന്നു അപകടം.
കുഴിയില്‍ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് താഴെവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. കുന്നംകുളം റൂട്ടില്‍ ഓടുന്ന ബസ് ആണ് ഏബലിന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്. റോഡിൻറെ അപകടനിലയില്‍ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
അയ്യന്തോളില്‍നിന്ന് പുഴക്കല്‍ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. രണ്ടാഴ്ച മുമ്ബ് തൃശ്ശൂർ എംജി റോഡില്‍ കോർപ്പറേഷൻ റോഡിലെ കുഴിയില്‍ വീണ് പൂങ്കുന്നം സ്വദേശിയായ വിഷ്ണുദത്ത് എന്ന യുവാവ് മരിച്ചിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ