ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി
പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കർണാടകയിലെ മംഗളൂരുവിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അച്ഛൻ വലിച്ച ശേഷം ഉപേക്ഷിച്ച ബീഡിക്കുറ്റിയാണ് കുഞ്ഞിൻ്റെ ജീവനെടുത്തത്.
ഭർത്താവിന്റെ അശ്രദ്ധ ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ജൂൺ 14നായിരുന്നു സംഭവം. ഉച്ചയോടെയാണ് കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയത്. പിന്നാലെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്.
കുട്ടി മുട്ടിൽ ഇഴയുന്നതിനാൽ ഇത്തരം വസ്തുക്കൾ അലക്ഷ്യമായി എറിയരുതെന്ന് ഭർത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ അശ്രദ്ധയാണ് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമെന്നും യുവതി ആരോപിക്കുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ