ഗവർണറുടെ ചുമതലകൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി ശിവൻകുട്ടി



ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെ ന്ന് മന്ത്രി അറിയിച്ചു.

ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്ത‌ കം പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠപുസ്തകം പരിഷ്കരിക്കുമ്പോൾ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ സംബ ന്ധിച്ച വിവരം ഉൾപ്പെടുത്തും.

ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടു ള്ളത്. ഭാരതാംബയെ വണങ്ങണമെന്ന് ഗവർ ണർ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെ ന്നും മന്ത്രി ആവശ്യപ്പെട്ടു.

വ്യാഴാഴ്‌ചയാണ് കാവിക്കൊടിയേന്തിയ ഭാര താംബയുടെ ചിത്രം വച്ചതിനെ തുടർന്ന് രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ബഹിഷ്‌കരിച്ചിരുന്നു. ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിലും താൻ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയ തിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാർ ഥികൾക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു .

പിന്നാലെ ശിവൻകുട്ടിക്കെതിരേ രാജ്ഭവൻ രംഗത്തെത്തിയിരുന്നു. മന്ത്രി ഗവർണറെ അപമാനിച്ചെന്നും പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും രാജ്ഭവൻ അറിയിച്ചു.

ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെ യ്‌ത മന്ത്രിയാണ് ഗവർണറേയും ഓഫീസിനേ യും അപമാനിച്ചത്. മന്ത്രിയുടേത് തെറ്റായ കീ ഴ്വഴക്കമാണെന്നും രാജ്‌ഭവൻ വിമർശിച്ചിരുന്നു.