മണ്ണാർക്കാട്ട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരാസെറ്റാമോളിൽ കമ്പി കഷ‌ണം; പരാതി നൽകും.


മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിച്ച പാരസെറ്റാമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ആസിഫിൻ്റെ മകനായി വാങ്ങി ച്ച പാരസെറ്റാമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്‌ണം കണ്ടെത്തിയത്. സംഭവത്തിൽ ആ രോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുക യാണ് കുടുംബം.

സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി.മുഹമ്മദ് ബഷീർ പ്രതികരിച്ചു.