കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്ട്സ്ആപ്പ്) എന്നിവ 21.06.2025 രാത്രി 11 മണി മുതൽ 22.06.2025 പുലർച്ചെ 2 മണിവരെ ലഭ്യമാവുകയില്ല.
ഈ സമയത്ത് സെക്ഷൻ ഓഫീസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.
പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടിൽ ഖേദിക്കുന്നു എന്നും സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ