കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു.



കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. ഉദയനഗർ സ്വദേശി വിഷ്ണു‌ദത്ത് (22) ആണ് മരിച്ചത്. ഇയാളുടെ അമ്മ പത്മിനിക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

തൃശൂർ എംജി റോഡിൽ ഇന്ന് രാവിലെ എട്ടോ ടെയാണ് സംഭവം. ബൈക്ക് വെട്ടിക്കുന്നതിനി ടെ സ്വകാര്യ ബസിന് അടിയിൽ പെടുകയായി രുന്നു. അതേസമയം റോഡിലെ കുഴികൾ പല തവണ ചൂണ്ടിക്കാണിച്ചിട്ടും നഗരസഭ നടപടി യെടുത്തില്ലെന്ന് ആരോപണമുയരുന്നുണ്ട്.