വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ തായി സ്ഥിരീകരണമില്ല; നോ ഗോ സോണിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്



പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വന ത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതാ യി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുൾ പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴ വെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധിക തർ വ്യക്തമാക്കി.

പുന്നപ്പുഴയോട് ചേർന്നുള്ള നോ ഗോ സോ ണിൽ പ്രവേശിക്കരുതെന്നും പ്രദേശവാസിക ൾക്ക് മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ മേഖല യിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾ പൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.

വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പു ന്നപ്പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. ചെളി കല ങ്ങിയ വെള്ളമാണ് നിലവിൽ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്‌ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.

അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓ ഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടു കാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ച‌യും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.