നവജാത ശിശുക്കളുടെ കൊലപാതകം: കുഴികളിൽ നിന്ന് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു.


പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തി ൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു. പ്രതി അനീഷ കാണിച്ചുകൊടുത്ത കുഴികൾ തുറ ന്നുള്ള പരിശോധനയിലാണ് ശരീരാവശിഷ്ട ങ്ങൾ കണ്ടെത്തിയത്.

ഒരടി താഴ്‌ചയിലെടുത്ത കുഴിയിൽ നിന്നും ചെ റിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സം ഘം ശേഖരിച്ചു. അസ്ഥികൾ ശാസ്ത്രീയ പരി ശോധനകൾക്കായി കൊണ്ടുപോകും.

ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീ ടിൻ്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴി ച്ചിട്ട രണ്ടാം പ്രതി ഭവിൻ്റെ വീടിൻന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘ ത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്ക് ശേ ഷമാണ് കുഴികൾ തുറന്നത്. 2021 നവംബർ ആ റിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശു ക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്.

കുഞ്ഞിന്റെ മൃതദേഹം വീടിൻ്റെ പിൻഭാഗത്ത് മറവ് ചെയ്യാൻ കുഴിയെടുത്തിരുന്നുവെന്നും എ ന്നാൽ അയൽവാസി ഇത് കണ്ടതോടെ വീടി ന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചി ട്ടെന്നുമാണ് പ്രതിയായ അനീഷ നല്കിയ മൊഴി.