കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ..

പൂർണ ഗർഭിണിയ്ക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽ കിയതായി പരാതി.

ഇടുക്കി സേനാപതി സ്വദേശിയായ യുവതി യ്ക്കാണ് ആശ വർക്കർ മുഖേന കാലപഴക്കം ചെന്ന ഗുളികകൾ നൽകിയത്. കാലാവധി പൂർത്തിയായി രണ്ട് വർഷം പിന്നിട്ട അയൺ ഫോളിക് ടാബ്ലറ്റുകൾ ആണ് നൽകിയതെന്നാണ് യുവതിയുടെ പരാതി.

ഗുളിക ഉപയോഗിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് യുവ തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ച്‌ച മുൻപാണ് സേനാപതി സ്വദേശിയായ ചെറുകരയിൽ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വർക്കർ മുഖേന അയൺ ഫോളിക് ടാബ്ലറ്റുകൾ എത്തിച്ചു നൽകിയത്.

രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികക ൾ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടതിനെ തുടർന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി ക ഴിഞ്ഞതാണെന്ന് മനസിലായത്.

2023 ഇൽ കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകൾ ആണ് ശാലുവിന് നൽകിയത്. യു വതിയെ നെടുംങ്കണ്ടത്തെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുടും ബം ആരോഗ്യ വകുപ്പിന് പരാതി നൽകി.