അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല.


അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട പത്തനംതിട്ട പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല.

ഇന്നലെ രഞ്ജിതയുടെ മാതാവ് തുളസിയുടെ രക്തസാമ്ബിള്‍ ശേഖരിച്ച്‌ ഡി എന്‍ എ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരന്‍ രതീഷിനെ അഹമ്മദാബാദിലെത്തിച്ച്‌ ഡി എന്‍ എ പരിശോധന നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരണം നടത്താനായില്ല. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നാട്ടിലെത്തിക്കാന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയാണ്.

ദുരന്തത്തില്‍ മരിച്ച 247 പേരുടെ മൃതദേഹങ്ങളാണ് 
ഇതുവരെ ഡി എന്‍ എ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇതില്‍ 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.