രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനമായി. ജൂലൈ 1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് ഇന്ത്യൻ റെയില്‍വെ അറിയിക്കുന്നത്.
നോണ്‍ എസി മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് 2 പൈസയും ടിക്കറ്റ് നിരക്ക് വർദ്ധിക്കും. 500 കിലോമീറ്റർ താഴെയുള്ള സബർബൻ ടിക്കറ്റുകള്‍ക്കും സെക്കൻഡ് ക്ലാസ് യാത്രകള്‍ക്കും നിരക്ക് വർദ്ധനവില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസ കൂടും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ