മലപ്പുറത്ത് പ്രായപൂ‌ര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച്‌ ഗ‌ര്‍ഭിണിയാക്കി അച്ഛൻ; പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്.


മകളെ പീഡിപ്പിച്ചു  ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛൻ അറസ്റ്റില്‍. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമര്‍ത്തി മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.