തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ജൂൺ 6 മുതൽ 21 വരെവോട്ട് ചേർക്കാം.


വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട്
വോട്ടർപട്ടിക ജൂൺ 5 ന് പ്രസിദ്ധീകരിക്കും. ജൂൺ 6 മുതൽ 21 വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകും. 2025 ജനുവരി 1 ന് 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.

ആധാർ കാർഡ്, എസ്.എസ്.എൽ.സി, ഒരു ഫോട്ടോ എന്നിവ വോട്ട് ചേർക്കുന്നതിന് ആവശ്യമാണ്.ഓൺലൈൻ ആയി അപേക്ഷിക്കണം. കൂടാതെ ഹിയറിംഗിന് ആൾ നേരിട്ട് ഹാജരാകണം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടേഴ്സ് ലിസ്റ്റിൽ പുതിയതായി പേര് ചേർത്തവർ പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റിലും പേര് ചേർക്കണം. നിയമസഭ വോട്ടേഴ്സ് ലിസ്റ്റും പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റും രണ്ടായതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പ്രത്യേകം പേര് ചേർക്കണ്ടതിന് അവസരം ഒരുക്കുന്നത്.