ബാണാസുര സാഗര്‍ ഡാമിലെ
സ്പിൽവെയുടെ 2 ഷട്ടറുകൾ (Radial Gate No. 2, 3) നിലവിൽ 10 സെന്റീ മീറ്റർ വീതം ഉയർത്തിട്ടുള്ളതാണ്. ഈ 2 ഷട്ടറുകളും (Radial Gate No. 2 & 3) ഇന്ന് (30-6-2025) ഉച്ചയ്ക്ക് ശേഷം 12.30 മണിക്ക് 5 സെൻ്റീ മീറ്റർ വീതം കൂടി ഉയർത്തും.
കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പുഴയിലെ വെള്ളം 10 സെൻ്റീ മീറ്റർ മുതൽ 20 സെന്റീ മീറ്റർ വരെ ഉയരാനുള്ള സാധ്യതയാണുള്ളത്.
വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വർദ്ധിപ്പിക്കുകയില്ല.
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിൽ വിളിക്കാം, നമ്പർ 1077.
പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാ മുൻ കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ