കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് പതിക്കുന്ന ജോലി നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ ഭാരവാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കും.
▪️കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളളുവമ്പ്രം- മഞ്ചേരി-പാണ്ടിക്കാട് വഴിയും,
▪️ ചെറിയ വാഹനങ്ങള്‍ ഓരാടംപാലം- വലമ്പൂര്‍-പട്ടിക്കാട് റോഡ് വഴിയും,
▪️ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓരാടംപാലം-ഏറാന്തോട് – തരകന് സ്കൂള്‍ റോഡ് വഴിയും തിരിഞ്ഞു പോകണം.
▪️പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേല്പറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് ദേശീയപാതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ