സംസ്ഥാനത്തെ പൊതുവിഭാഗം റേഷൻ കാർഡുകളായ വെള്ളയും നീലയും പിങ്ക് കാർഡുകളായി മാറ്റുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അർഹരായവർക്ക് ജൂൺ 15 വരെ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സിറ്റിസൺ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാൻ പാടില്ലാത്തവർ:
പൊതുവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്ക് പിങ്ക് കാർഡിലേക്ക് മാറ്റം ലഭിക്കില്ല.
▪️സർക്കാർ/പൊതുമേഖലാ ജീവനക്കാർ
▪️ആദായ നികുതിദായകർ
▪️സർവീസ് പെൻഷൻ ലഭിക്കുന്നവർ
▪️1000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള വീടിന്റെ ഉടമകൾ
▪️നാല് അല്ലെങ്കിൽ അതിലധികം ചക്രവാഹനങ്ങൾ ഉള്ളവർ
▪️ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ പോലുള്ള പ്രൊഫഷണൽസ്
▪️എല്ലാ കാർഡ് അംഗങ്ങൾക്കും ചേർന്ന് ഒന്നോ അതിലധികമോ ഏക്കർ സ്ഥലം ഉള്ളവർ (എസ്.ടി. വിഭാഗം ഒഴികെ)
▪️കുടുംബത്തിന് ആകെ പ്രതിമാസം ₹25,000-ൽ കൂടുതൽ വരുമാനം ഉണ്ടെങ്കിൽ
ആവശ്യമായ രേഖകൾ:
▪️വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്
▪️വാടകവീടാണെങ്കിൽ വാടക കരാർ (₹200 മുദ്രപത്രത്തിൽ 2 സാക്ഷികളോടെ)
▪️പഞ്ചായത്ത് ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടതോ അർഹതയുള്ളതാണെന്നോ രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്
▪️ മാരക രോഗങ്ങൾ ഉള്ളതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്/വികലാംഗ സർട്ടിഫിക്കറ്റ്
▪️സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീടാണെങ്കിൽ അതിന്റെ തെളിവ്
▪️ നിരാലംബരായ വിധവകൾക്ക് നോൺ റീമാരേജ് സർട്ടിഫിക്കറ്റ്
▪️സ്വന്തമായി വീടോ സ്ഥലമോ ഇല്ലെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
▪️അർഹതയും ആവശ്യമായ രേഖകളും ഉള്ളവർ നിർബന്ധമായും നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്.
▪️അവസാന തീയതി: 2025 ജൂൺ 15*
അപേക്ഷ നൽകാൻ: ecitizen.civilsupplieskerala.gov.in
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ