മുത്തങ്ങയിൽ വാഹനാപകടം; യാത്രക്കാർക്ക് പരിക്ക്


ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപമാണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. ടോറസ് റോഡിന് കുറുകെ മറിഞ്ഞു. യാത്രക്കാർക്ക് പരുക്ക്. പരുക്കേറ്റവരെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.