ആലപ്പുഴ തലവടിയിൽ കോളറ സ്ഥിരീകരിച്ചു.

 


 ആലപ്പുഴ തലവടിയിൽ കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി പുത്തൻപറമ്പിൽ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചത്. 

നിലവിൽ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.വിവിധ ആരോഗ്യപ്രശ്നനങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്.