പുതിയ ഇടയൻ യുഎസിൽ നിന്ന്; റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ യെ മാർപാപ്പയായി തെരഞ്ഞെടുത്തു.


വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചു. യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റയെ പുതിയ മാർപാപ്പയായി തെര ഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാ മൻ മാർപാപ്പ എന്ന് അറിയപ്പെടും.

യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് ഇ ദ്ദേഹം. പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോ ൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മി നിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെ യാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ട തായി സ്ഥിരീകരിക്കപ്പെട്ടത്.

കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. തെര ഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർ പ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കണ്ടു.