ബസ്സിടിച്ച് കാൽനട യാത്രക്കാരനായ കർഷകന് ദാരുണാന്ത്യം




മലപ്പുറം വാഴക്കാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ വഴിയാത്രക്കാരനായ കർഷകൻ ബസ്  ഇടിച്ച് മരണപ്പെട്ടു .

 വാഴക്കാട് സ്വദേശി ചെറുവായൂർ താമസിക്കുന്ന ചീരകുന്നത് ആലിയാണ് (54) മരണപ്പെട്ടത്.  ഇന്ന് രാവിലെ 8 മണിയോടെ തൻറെ വാഴത്തോട്ടത്തിൽ നിന്നും വാഴക്കുല തോളിലേറ്റി റോഡിലൂടെ നടന്നു വരികയായിരുന്ന ആലിയെ എടവണ്ണപ്പാറ വാഴക്കാട് റൂട്ടിലോടുന്ന മുബാറക്ക് ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.