കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ല; ഷഹബാസ് വധ ക്കേസിൽ സർക്കാരിനെതിരേ ഹൈക്കോടതി



പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റ കൊലപാതകത്തിൽ കുറ്റാരോപിതരായ നാ ല് വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവ ച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.

പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ സർക്കാരി ന് എന്തധികാരമാണുള്ളത്? കുറ്റകൃത്യവും പ രീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോയെ ന്നും കോടതി നിരീക്ഷിച്ചു.

ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ ക മ്മീഷന്റെ നിർദേശം ഉണ്ടല്ലോയെന്നും കോട തി ചോദിച്ചു. വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാ ണ്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമാ യ അനാസ്ഥയെന്ന് കണക്കാക്കുമെന്നും സർ ക്കാർ യോഗം കൂടി തീരുമാനമെടുക്കാൻ എ ന്തിനാണ് വൈകുന്നതെന്നും കോടതി ചോദ്യം ഉന്നയിച്ചു.

ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേ ന്ദ്രത്തിൽ വച്ചായിരുന്നു കേസിലെ കുറ്റാരോപി തരായ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. ഇവരെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു.

പിന്നീട് വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം മാ റ്റുകയും വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒ രുക്കുകയുമായിരുന്നു. ഷഹബാസിന്റെ പിതാ വും കുട്ടികളുടെ എസ്എസ്എൽസി ഫലം പു റത്തുവിടരുതെന്ന് ചൂണ്ടികാട്ടി രംഗത്തെത്തി യിരുന്നു. പിന്നാലെയാണ് സർക്കാർ കുട്ടികളു ടെ പരീക്ഷാഫലം തടഞ്ഞുവച്ചത്.