കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് പുതിയ ഇൻഷുറൻസ് പദ്ധതി പാക്കേജ് ഗതാഗതമന്ത്രി കെ. ബി. ഗ ണേഷ് കുമാർ. കെഎസ്ആർടിസിയും എ സ്ബിഐയും ചേർന്നുള്ള പുതിയ ഇൻഷുറൻ സ് പാക്കേജാണ് പ്രഖ്യാപിച്ചത്.
അപകടത്തിൽ കെഎസ്ആർടിസിയുടെ സ്ഥി രം ജീവനക്കാരിൽ ആരെങ്കിലും മരിച്ചാൽ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. ജീവനക്കാർക്ക് അപകടത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതിയുടെ വിഹിതം കെഎസ്ആർടിസിയാണ് മുടക്കുന്നതെന്നും ജീവനക്കാർ ഇതിലേക്ക് വിഹിതം നൽകേണ്ടതില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. 25095 ജീവനക്കാർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ