സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ ഉയര്‍ച്ച. ഇന്ന് മാത്രം ഒരു പവന് വിലയില്‍ 440 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് പവന് സ്വര്‍ണത്തിന്റെ വില 73,040 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 55 രൂപ കൂടി, നിലവില്‍ ഗ്രാമിന് വില 9,130 രൂപയായി.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും അനിശ്ചിതത്വങ്ങളാണ് വിലയില്‍ വര്‍ധനയ്ക്ക് പ്രധാന കാരണം. വലിയ തോതില്‍ സ്വര്‍ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് ഗ്ലോബല്‍ മാര്‍ക്കറ്റിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളാണ് നേരിട്ട് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വീണ്ടും തിരിയുന്നതും വില ഉയരുന്നതിന് കാരണമായതായി വിപണിവിശകലകര് വിലയിരുത്തുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ