അഞ്ച് സബ്സിഡി സാധനങ്ങളുടെ വിലയിൽ കുറവ്, പുതിയ അറിയിപ്പുമായി സപ്ലൈകോ




സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് ഇന്നുമുതൽ വിലക്കുറവ്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാല് രൂപ മുതൽ പത്ത് രൂപ വരെ കിലോഗ്രാമിന് കുറയുക. 

വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ല സബ്‌സിഡി സാധനങ്ങളുടെ ഇന്ന് മുതലുള്ല വില. 

നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു. പൊതു വിപണിയെക്കാൾ പകുതി വിലയ്ക്കാണ് അവശ്യസാധനങ്ങൾ നൽകുന്നതെന്ന് സപ്ലൈകോ അറിയിച്ചു.

വൻകടല (ഒരു കിലോഗ്രാം) -- 65-- 110.29

ചെറുപയർ (ഒരു കിലോഗ്രാം)-- 90 -- 126.50

ഉഴുന്ന് (ഒരു കിലോഗ്രാം) _ 90_132.14

വൻപയർ (ഒരു കിലോഗ്രാം) - 75 -- 109.64

തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) - 105-- 139.5

മുളക്( 500ഗ്രാം) 57.75-92.86

മല്ലി(500) - 40.95 --- 59.54

പഞ്ചസാര (ഒരു കിലോഗ്രാം) - 34.65 -- 45.64

വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500

എം എൽ+ നോൺ സബ്‌സിഡി 500 ml) -- 240.45 289.77

ജയ അരി - (ഒരു കിലോഗ്രാം) 33 47.42

കുറുവ അരി - ( ഒരു കിലോഗ്രാം) 33. 46.33

മട്ട അരി (ഒരു കിലോഗ്രാം) - 33-----. 51.57

പച്ചരി (ഒരു കിലോഗ്രാം) - 29--- 42.21