ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിൽ മർദനം. ഇലഞ്ചിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴയിലെ ക്ഷേത്രഭാരവാഹിക്കാണ് മർദനമേറ്റത്.
തടയാൻ എത്തിയ ഭാര്യക്കും മർദനമേറ്റു. ദമ്ബതികളുടെ പരാതിയില്‍ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ സൗത്ത് പോലീസ് കേസെടുത്തു.
ആലപ്പുഴ നഗരത്തിലെ ഇലഞ്ഞിപ്പറമ്ബ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് പലതവണ അച്ചാർ ആവശ്യപ്പെട്ടു. നാലാം തവണയും ഇത് ആവർത്തിച്ചതോടെ വിളമ്ബുകാരനുമായി തർക്കമായി. ഇത് പരിഹരിക്കാൻ എത്തിയപ്പോഴാണ് രാജേഷിനും ഭാര്യയ്ക്കും മർദനമേറ്റത്.
അരുണിനെയും ഒപ്പം ഉണ്ടായിരുന്നവരെയും നാട്ടുകാർ ചേർന്ന് പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് രാജേഷും അർച്ചനയും ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അന്ന് തന്നെ ചികിത്സതേടി. പരാതിയില്‍ അരുണിനെതിരെ ആലപ്പുഴ സൗത്ത് പോലിസ് കേസെടുത്തു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും പറഞ്ഞു.
അതേസമയം 2022 ഓഗസ്റ്റിൽ ആലപ്പുഴയിൽ വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിൻ്റെ പേരിൽ കൂട്ടത്തല്ല് ഉണ്ടായിരുന്നു. ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വരൻ്റെ സുഹൃത്തുക്കളിൽ ചിലർ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ പപ്പടം നൽകില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പരസ്പരം തല്ലിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ