ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ സാധാരണക്കാരെയും ബാധിച്ചേക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പല കരാറുകളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
വ്യാപാരത്തിലെ തടസ്സം ഉപഭോക്താക്കളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ചില വസ്തുക്കള്‍ക്ക് വിലയും വർധിക്കും.
ഉണങ്ങിയ പഴങ്ങള്‍: ഇന്ത്യയിലേക്ക് ഉണങ്ങിയ പഴങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് പാകിസ്ഥാൻ. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാരണം ഉണങ്ങിയ പഴങ്ങള്‍ ഗണ്യമായി വിലയേറിയതായിത്തീരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു മൊത്തക്കച്ചവടക്കാരൻ പറഞ്ഞു.
ഉപ്പ്: ഇന്ത്യയിലെ ഉപ്പ് വിതരണം ഏതാണ്ട് പൂർണ്ണമായും പാകിസ്ഥാനില്‍ നിന്നാണ്. വ്യാപാരം നിർത്തിയതോടെ വില കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഒപ്റ്റിക്കല്‍ ലെൻസുകള്‍: പാകിസ്ഥാനില്‍ നിർമ്മിക്കുന്ന കണ്ണടകള്‍ക്കുള്ള ഉയർന്ന ഡിമാൻഡുള്ള ഒപ്റ്റിക്കല്‍ ലെൻസുകളുടെയും വിലയില്‍ വർദ്ധനവ് ഉണ്ടായേക്കാം.
മറ്റ് ഇറക്കുമതികള്‍: പാകിസ്ഥാനില്‍ നിന്ന് പഴങ്ങള്‍, സിമൻറ്, മുള്‍ട്ടാണി മിട്ടി, കോട്ടണ്‍, സ്റ്റീല്‍, തുകല്‍ വസ്തുക്കള്‍ എന്നിവയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട് അതിനാല്‍ ഇവയുടെ വിലയും വർധിച്ചേക്കാം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ