അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആ ക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റുന്നത് തടഞ്ഞ് പ്രതിഷേധം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞു. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാഴച്ചാൽ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. സതീഷിന്റെ മൃതദേഹം ചാലക്കുടി ഗവ. താലൂക്ക് ആ ശുപത്രിയിലും അംബികയുടേത് തൃശൂർ മെഡിക്കൽ കോളജിലും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരുന്നു.
തുടർന്ന് അംബികയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമ്പോഴായിരുന്നു ചാലക്കുടി എംപി ബെന്നി ബെഹനാൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കളക്ടർ വരാതെ ആംബുലൻസ് എടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ ഇവർക്കെതിരെ രംഗത്തെത്തിയ ബ ന്ധുക്കൾ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ