സുൽത്താൻ ബത്തേരിയിൽ വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു.




സുൽത്താൻ ബത്തേരി ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ  മരിച്ചു. 

കട്ടയാട് സ്വദേശികളായ രത്നഗിരി രാജൻ്റെ മകൻ അഖിൽ (25), കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്. മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

 ടിപ്പറിന് പുറകിൽ ബൈക്കിടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം.