പെട്ടെന്നൊരു യാത്ര പോകേണ്ടി വന്നാൽ പലരും നേരിടുന്ന പ്രശ്നമാണ് ടിക്കറ്റിന് പണം കണ്ടെത്തൽ. മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾക്ക് ഉയർന്ന നിരക്ക് നൽകി തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റ് എടുക്കുമ്പോൾ ചെലവ് പിന്നെയും കൂടും.
ഈ സാഹചര്യം റെയിൽവേയുടെ ബൈ നൗ പേ ലേറ്റർ സംവിധാനം ഉപയോഗിച്ച് ഒഴിവാക്കാൻ കഴിയും. എന്നാൽ അധികം ആളുകൾക്ക് ഈ സൗകര്യത്തേക്കുറിച്ച് അറിയില്ലെന്നതാണ് വസ്തുത.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഇ പേ ലേറ്റർ പദ്ധതിയുടെ ഭാഗമായി പണമടയ്ക്കാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ കഴിയും. 14 ദിവസങ്ങൾക്ക് ശേഷം മാത്രം പണം അടച്ചാൽ മതിയാകും.
അർത്ഥശാസ്ത്ര ഫിൻടെക് എന്ന കമ്പനിയുമായി കൈകോർത്താണ് റെയിൽവേയുടെ ഈ പദ്ധതി.ഐആർസിടിസിയുടെ മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റ് എടുക്കുമ്പോൾ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും.
ഈ സംവിധാനത്തിൽ ടിക്കറ്റ് എടുക്കുമ്പോൾ നെറ്റ് ബാങ്കിംഗ്, യുപിഐ ഐഡി, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുടെ വിവരങ്ങളോ നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം. കാർഡ് വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടതില്ലെന്നതിനാൽ തന്നെ സുരക്ഷ സംബന്ധിച്ച് പ്രശ്ന്നങ്ങളില്ല. പേമെന്റ് പേജിൽ നിന്ന് 'ePayLater' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്യേണ്ടത്.
സ്പോട്ടിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം മുതൽ 14 ദിവസത്തിനുള്ളി ലാണ് പണം നൽകേണ്ടത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ