11 വയസുള്ള മകളെ ആണ്‍ സുഹൃത്തിന് കാഴ്ചവച്ച്‌ അമ്മ; കുട്ടിയുടെ വെളിപ്പെടുത്തല്‍ രക്ഷിതാക്കളുടെ വിവാഹമോചന കൗണ്‍സിലിംഗിനിടെ.....


തിരുവനന്തപുരം പോത്തൻകോട് 11-കാരിയെ അമ്മയുടെ ആണ്‍ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം.

രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കോടതിയുടെ നിർദേശപ്രകാരം അമ്മയ്‌ക്കെതിരെയും സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തു.

പോത്തൻകോട് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സ്വന്തം വീട്ടില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇക്കാര്യം അമ്മയെ അറിയിച്ചെങ്കിലും പുറത്തുപറയരുതെന്നായിരുന്നു പ്രതികരണമെന്നും 11-കാരി മൊഴി നല്‍കിയിട്ടുണ്ട്.

സുഹൃത്തിനെ അമ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും പെണ്‍കുട്ടി പറയുന്നു. പുരുഷ സുഹൃത്ത് ഇരിക്കുന്ന മുറിയിലേക്ക് നിർബന്ധിച്ച്‌ പറഞ്ഞയച്ചു. തുടർന്ന് ക്രൂരമായ പീഡനത്തിനിരയായെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

അമ്മയെ രണ്ടാം പ്രതിയാക്കിയും തിരുവനന്തപുരം സ്വദേശിയായ ആണ്‍സുഹൃത്തിനെ ഒന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. പോക്സോ വകുപ്പുകള്‍ അമ്മയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.