ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത സോഫ്റ്റ് വെയർ ആയ കെ- സ്മാർട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും കെ സ്മാര്‍ട്ട് വന്‍ വിജയമായെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. അപേക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ പോകേണ്ടെന്നു മാത്രമല്ല, സര്‍ട്ടിഫിക്കറ്റിനും ഇനി മുതല്‍ പോകേണ്ടി വരില്ല. എല്ലാം വാട്‌സാപ്പില്‍ ലഭിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
ലോകത്തെവിടെയിരുന്നും ഓണ്‍ലൈനിലൂടെ വെരിഫൈ ചെയ്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ചട്ടപ്രകാരം അപേക്ഷിച്ചാല്‍ 9 മിനുട്ടിനുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭ്യമാവും. കെ സ്മാര്‍ട്ടിനെതിരെ മുന്‍പ് വലിയ പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെ സ്മാര്‍ട്ടിന്റെ ഭാഗമായി നിങ്ങളുടെ ഭൂമിയില്‍ എന്തെല്ലാം അനുവദനീയമാണ് അനുവദനീയമല്ല എന്ന് അറിയാനായി know your land എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഭവസമാഹരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കെ സ്മാര്‍ട്ടിലൂടെ കഴിഞ്ഞു. നികുതി പിരിക്കല്‍ ഫല പ്രദമായി നടത്താന്‍ സാധിക്കുന്നുണ്ട്. നികുതി പിരിവില്‍ 100 ശതമാനത്തോളം വര്‍ധനവുണ്ടായി. ഡാറ്റാ ശുദ്ധീകരണ പ്രക്രിയ നടത്തി. അതിന്റെ ഭാഗമായി നികുതി അടയ്ക്കാത്ത 1,43,101 കെട്ടിടങ്ങള്‍ കണ്ടെത്തി. തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനത്തില്‍ 1,287 കോടിയുടെ വര്‍ധനവുണ്ടായി രാജേഷ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ