വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് മറിഞ്ഞു അപകടം;ഒരാൾ മരണപ്പെട്ടു,രണ്ട് പേർക്ക് പരിക്കേറ്റു.


മാനന്തവാടി വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന ശ്രീധരൻ ആണ് മരിച്ചത്.  ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം പരുക്കേറ്റ രണ്ട് പേരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.  

വള്ളിയൂർക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം.അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 
ചാറ്റൽ മഴ മൂലം റോഡിൽ നിന്നും തെന്നിമാറിയ ജീപ്പ് വള്ളിയൂർക്കാവ് 
അമ്പലപറമ്പിലേക്ക് മറിയുകയായിരുന്നു.