കൊച്ചി അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടിൽ ജോണി ആണ് മകന്റെ ചവിട്ടേറ്റു മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
അസുഖബാധിതനായ ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെൽജോ പിതാവിന് അനക്കമില്ലെന്നറിയിക്കുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് പോലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് പെരുമ്പാവൂർ പോലീസ് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ