റെയില്‍ പാളം മുറിച്ചുകടക്കവേ വയോധികയും ബന്ധുവായ കൗമാരക്കാരിയും ട്രെയിൻ തട്ടി മരിച്ചു; അപകടം വീടിന്റെ തൊട്ടടുത്ത്


തിരുവനന്തപുരം: വര്‍ക്കലയില്‍ 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിന്‍ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി 8.30 ഓടെ അയന്തി പാലത്തിനു സമീപം വെച്ചാണ് അപകടം.

തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്‌ക്ക് പോയ മാവേലി എക്‌സ്പ്രസ്സ് ആണ് ഇവരെ തട്ടിയത്.

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് അനുബന്ധമായി അയന്തി വലിയമേലതില്‍ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടുന്നതിനായി ഒരുങ്ങിയതാണ് രണ്ടുപേരും. ഇവിടേക്ക് പോകാനായി റെയില്‍ പാളം മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം. ഇവരുടെ വീടിന് തൊട്ടു മുന്നിലുള്ള പാളത്തിലാണ് അപകടം.

വര്‍ക്കല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.