പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണണൻ (78) അന്തരിച്ചു. ഹൃദയാ ഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നിരവധി ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാ വാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. 10 ൽ ഏറെ ചലചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം ര ചിച്ചിട്ടുണ്ട്. 200 സിനിമകളിലായി 700 ഗാനങ്ങ ളോളം അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ബാഹുബ ലി അടക്കം മൊഴിമാറ്റചിത്രങ്ങളിലെ സംഭാഷ ണവു തിരക്കഥയും എഴുതി.
കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. വിമോചനസമരമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമ ഗാനരചനാ രംഗത്തേക്ക് കടന്നുവന്നു.
എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയ രാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സം ഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയാ യിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ എറ്റ വും കൂടുതൽ ഗാനങ്ങൾ രചിച്ചത്. ശ്രീകോവി ൽ ചുമരുകൾ ഇടിഞ്ഞുവീണു (കേണലും കള ക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കണ്ണാംപൊത്തിയിലേലേ (അമ്മിണി അമ്മാവൻ), കുങ്കുമസന്ധ്യാ ക്ഷേത്ര ക്കുളങ്ങരെ (മിസ്സി), പാലാഴിമങ്കയെ പരിണയി ച്ചു, വർണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഗാനങ്ങൾ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ