എഴുത്തുകാരനും സംവിധായകനുമായ, ഭാസ്കരൻ ബത്തേരി നിര്യാതനായി.


നാവികസേന റിട്ട. ഉദ്യോഗസ്ഥനും
എഴുത്തുകാരനും സംവിധായകനുമായ, ബ്ലോക്ക്ഓഫീസിന് സമീപം  പാലപ്ര വീട്ടിൽ ഭാസ്ക്കരൻ ബത്തേരി (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനാമിക, അദ്വൈത്. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

20 വർഷം ഇന്ത്യൻ നേവിയിലും, 12 വർഷം മർച്ചന്റ് നേവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തുകുട്ടിയുടെ വഴികൾ, ഇഞ്ച എന്നീ സിനിമകൾ എഴുതി സംവിധാനം ചെയ്തു. മലമുകളിൽ (ചെറുകഥ), ഭൂമദ്ധ്യരേഖയും കടന്ന് (യാത്രാ കുറിപ്പുകൾ), ഉസ്സി (നോവൽ) എന്നിവ രചിച്ചു. ആലംമിയ, അഴക്, ട്രാക്ക് എന്നി സിനിമകൾക്ക് തിരക്കഥകളും, നിരവധി മ്യൂസിക് ആൽബങ്ങൾക്ക് ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്.