റെക്കോര്‍ഡ് ഭേദിക്കുമോ? കിലോയ്ക്ക് 700 രൂപ; കുരുമുളക് വില കുതിക്കുന്നു.


വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ ഒരുങ്ങുകയാണ് കുരുമുളക് വില.

കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിന് മുന്‍പ് 2012ലാണ് കുരുമുളക് വില ഏറ്റവുമധികം ഉയര്‍ന്നത്. കിലോയ്ക്ക് 720 രൂപയായിരുന്നു അന്നത്തെ വില.